ആയുഷ്‌ മിഷൻ മേഖലയിലുള്ളവരുടെ 
തൊഴിൽ സുരക്ഷ ഉറപ്പാക്കണം

കേരള സ്റ്റേറ്റ് നാഷണൽ ആയുഷ് മിഷൻ എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു


 കാഞ്ഞങ്ങാട് -  ആയുഷ്‌ മിഷൻ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും മിനിമം വേതനം 20000 രൂപയാക്കണമെന്നും കേരള സ്റ്റേറ്റ് നാഷണൽ ആയുഷ് മിഷൻ എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹൊസ്ദുർഗ്‌ ബാങ്ക് ഹാളിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ്‌ ഡോ. എം വി ശില്പ അധ്യക്ഷയായി. ഡോ. ഇ നിധിൻ, ഡോ. കെ റഹ്‌മത്തുള്ള, ലിജിന ഗോകുലൻ, എം രാഘവൻ എന്നിവർ സംസാരിച്ചു.  ഡോ. കെ പ്രതിഭ സ്വാഗതവും ഡോ. കെ ദീപ്തി നന്ദിയും പറഞ്ഞു.  ഭാരവാഹികൾ:  ഡോ. കെ പ്രതിഭ (പ്രസിഡന്റ്‌),  ഡോ. ടി വി അനഘ, ഡോ. വി കെ ദീപ (വൈസ്‌ പ്രസിഡന്റ്‌), ഡോ. കെ റഹ്‌മത്തുള്ള (സെക്രട്ടറി), സി വി ഷീന, എൻ നന്ദു (ജോയിന്റ്‌ സെക്രട്ടറി), ലിജിന ഗോകുലൻ (ട്രഷറർ).   Read on deshabhimani.com

Related News