റിയാദ്‌ ഇന്ത്യൻ സ്‌കൂൾ തലപ്പത്ത്‌ മലയാളി വനിത

ഷഹനാസ്‌ അബ്‌ദുൾജലീൽ


ചേർത്തല റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ തലപ്പത്ത്‌ ഇതാദ്യമായി മലയാളി വനിത. ചേർത്തല അരൂക്കുറ്റി വടുതല ജെട്ടി കളിക്കണവെളി(മർഫത്‌) കെ എം സഹിലിന്റെ ഭാര്യ ഷഹനാസ്‌ അബ്‌ദുൾജലീലാണ്‌ സ്ഥാപനത്തിന്റെ അധ്യക്ഷ. പദവിയിൽ എത്തുന്ന ആദ്യവനിതയുമാണ്‌ ഷഹനാസ്‌.  സൗദി അറേബ്യയിലെ റിയാദിൽ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ്‌ മീഡിയം കമ്യൂണിറ്റി സ്‌കൂളാണിത്‌. 1982ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ താൽപ്പര്യപ്രകാരമാണ്‌ സ്‌കൂൾ സ്ഥാപിച്ചത്‌.  പ്രവാസിക്ഷേമം ലക്ഷ്യമാക്കിയാണ്‌ സ്‌കൂൾ തുറന്നത്‌. എംബസി ഓഫ്‌ ഇന്ത്യൻ സ്‌കൂളെന്നാണ്‌ നേരത്തെ അറിയപ്പെട്ടത്‌. സിബിഎസ്‌ഇ സിലബസിലാണ്‌ പാഠ്യപദ്ധതി. സൗദി അറേബ്യൻ സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയ അംഗീകാരവും ഉണ്ട്‌.  നിലവിൽ ഇന്ത്യൻ നയതന്ത്രപ്രതിനിധിയാണ് ഭരണസമിതിയെ നിയമിക്കുന്നത്‌. ആറംഗ ഭരണസമിതിയിൽ നാലും വനിതകളാണെന്ന സവിശേഷതയും ഇത്തവണയുണ്ട്‌. മലയാളി വനിത മീര റഹ്മാനാണ്‌ പ്രിൻസിപ്പൽ. Read on deshabhimani.com

Related News