പൊലീസിനെ 
ആക്രമിച്ച 
കോൺഗ്രസുകാർ അറസ്റ്റിൽ



പാനൂർ പന്ന്യന്നൂർ പനക്കാട്ട് കൂറുമ്പക്കാവ് തിറ മഹോത്സവ നഗരിയിൽ  ആർഎസ്എസ്- –-കോൺഗ്രസ് സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ  ഒമ്പത്‌ കോൺഗ്രസുകാർ അറസ്റ്റിൽ.  പന്ന്യന്നൂർ സ്വദേശികളായ കാവിൽ ഹൗസിൽ കെ പി ലിജേഷ് (39), അദ്വൈതം ഹൗസിൽ എം പി ചന്ദ്രമണി (45), പറമ്പത്ത് താഴെക്കുനിയിൽ നാലുകണ്ടത്തിൽ എൻ കെ സുബീഷ് (39), മൊട്ടേമ്മൽ സി പി ഷിമിത്ത് (35), മൊട്ടപ്പറമ്പത്ത് എ പി ചന്ദ്രമോഹനൻ (42), ചാത്താടിയിൽ കെ പി റനീഷ് (32), കിഴക്കേ പുറയിന്റവിട കെ പി രജീഷ് (37), കണ്ടമ്പത്ത് മീത്തൽ കെ എം ജിനീഷ് (31), മൊട്ടപ്പറമ്പത്ത് എം പി അഷിൻ (26) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജനുവരി 16നാണ് കേസിനാസ്പദമായ സംഭവം. സംഘർഷശേഷം ഇവർ മൈസൂരു ഗുണ്ടൽപേട്ടിലെ  വാടകവീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, പാനൂർ സിഐ എം പി ആസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ശനി രാവിലെയാണ്‌ ഒളിസങ്കേതം കണ്ടെത്തി പിടികൂടിയത്.  പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സമാന കേസിൽ നാല്‌ ആർഎസ്എസ്സുകാരെ നേരത്തെ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. Read on deshabhimani.com

Related News