കാട്ടാനകളെ തുരത്തണം ഡിഎഫ്ഒ ഓഫീസിലേക്ക് 14ന് കെഎസ്‌കെടിയു മാർച്ച്
മുള്ളേരിയ കാറഡുക്ക, മുളിയാർ, പാണ്ടി, അഡൂർ വനമേഖലകളോട് ചേർന്നുള്ള ജനവാസമേഖലയിൽ വ്യാപക കൃഷി നാശമുണ്ടാക്കുകയും ഭീതി പടർത്തുകയും ചെയ്യുന്ന കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ തുരത്താൻ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌കെടിയു കാറഡുക്ക ഏരിയാ കമ്മിറ്റി 14 രാവിലെ പത്തിന് കാസർകോട് ഡിഎഫ്ഓ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. കാറഡുക്ക കൊട്ടംകുഴിയിൽ ഒരു മാസത്തിലേറെ ആനകൾ കൃഷി നശിപ്പിക്കുന്നുണ്ട്. ദേലംപാടി, മുളിയാർ പഞ്ചായത്തിലും കൃഷി നാശമുണ്ട്. എന്നാൽ ആനകളെ തുരത്താൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. വിദ്യാനഗർ കേന്ദ്രീകരിച്ച് പ്രകടനം നടക്കും. ധർണ ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്യും. ഏരിയാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ബി കെ നാരായണൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കാടകം മോഹനൻ, വി കുഞ്ഞിരാമൻ, ഡി എ അബ്ദുല്ലക്കുഞ്ഞി, സി എച്ച് രാമചന്ദ്രൻ, ടി ബാലകൃഷ്ണൻ, പി ആർ പവിത്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com