സ്കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്
മാള സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർഥികൾക്ക് സ്കൂട്ടർ ഇടിച്ച് പരിക്ക്. സ്കൂളിന് സമീപമായിരുന്നു അപകടം. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനികളായ അൻവിത പുഷ്പ, അനഘ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. കുട്ടികൾ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് മോട്ടോർ സൈക്കിൾ ഇടിച്ചത്. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ഭാഗത്ത് അപകടം സ്ഥിരം പതിവാണ്. ഒരു ഭാഗത്ത് ഫൊറോന പള്ളിയും മറുഭാഗത്ത് യുപി സ്കൂളും ഹയർസെക്കൻഡറിയും ആണ്. അപകടങ്ങളിൽ ചിലർ മരിക്കുകയും പലർക്കും ഗുരുതരമായി പരിക്കേൽക്കുകയുംചെയ്‌തിട്ടുണ്ട്. കൊടകര നിന്നും മാള വഴി കൊടുങ്ങല്ലൂർ പോകുന്ന സ്റ്റേറ്റ് ഹൈവേയായ ഇവിടെ അപകട സാധ്യത മേഖല എന്ന ഒരു ബോർഡ് വേണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. Read on deshabhimani.com