റിസോർട്ട് വളപ്പിലെ വൻമരം 
ഭീഷണിയായി

ആരണ്യനിവാസിന് സമീപം അപകടഭീഷണിയായ കൂറ്റൻ മരുതി മരം


കുമളി തേക്കടി ബോട്ട് ലാൻഡിങ്ങിന് സമീപം കെടിഡിസിയുടെ ആരണ്യ നിവാസ് റിസോർട്ട് വളപ്പിലെ കൂറ്റൻമരം ഭീഷണിയാകുന്നു. രണ്ട്‌ നൂറ്റാണ്ടിലേറെ പ്രായമുള്ള മരുതി മരമാണ് റിസോർട്ടിനും ഇവിടെയെത്തുന്ന ആളുകൾക്കും ഭീഷണിയാകുന്നത്. കഴിഞ്ഞദിവസം മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് വാഹന ഷെഡിന് കേടുപാട് സംഭവിച്ചിരുന്നു. മരത്തിന്റെ ഒടിഞ്ഞുവീണ കൊമ്പ് സമീപത്തുള്ള മാവിന് മുകളിലേക്ക് വീണു മാവിന്റെ കൊമ്പും ഒടിഞ്ഞു. 50 അടിയിലേറെ ഉയരമുള്ള ഭീമൻ മരമാണ്. ശക്തമായ കാറ്റും മഴയും ഉണ്ടായാൽ മരത്തിന്റെ കൊമ്പുകൾ ഒടിഞ്ഞു വീഴാനുള്ള സാധ്യയേറെയാണ്. ഭീതിയോടെയാണ് റിസോർട്ട്‌ ജീവനക്കാരും കഴിയുന്നത്. Read on deshabhimani.com

Related News