എ കെ ജി മന്ദിരം: 
ജനകീയ ഫണ്ട് ശേഖരണം

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിനായി ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിൽ അശോകപുരം ലോക്കൽ കമ്മിറ്റിക്ക് കീഴിൽ നടന്ന ജനകീയ ഫണ്ട് ശേഖരണം


  കോഴിക്കോട് സിപിഐ എം സംസ്ഥാന കമ്മിറ്റിക്ക്‌ വേണ്ടി നിർമിക്കുന്ന എ കെ ജി മന്ദിരത്തിനായി ജനകീയ ഫണ്ട് ശേഖരണം വെള്ളി, ശനി ദിവസങ്ങളിൽ അശോകപുരം ലോക്കലിൽ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ നേതൃത്വം നൽകി. ലോക്കൽ സെക്രട്ടറി അഡ്വ. ഒ എം ഭരദ്വാജ്, കൗൺസിലർ പി ദിവാകരൻ, ജില്ലാ കമ്മിറ്റി അംഗം ടി പി ദാസൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ അശ്വന്ത്, കെ ദിനേശ്കുമാർ, പി ഉപഷ്‌, കെ വിനോദ്, അനിൽ കുമാർ, ടി ബീന, അശ്വിൻ കൊള്ളിയാൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News