വാട്ടർ അതോറിറ്റി ജീവനക്കാരുടെ സത്യഗ്രഹം
കണ്ണൂർ ജീവനക്കാരുടെ ജിപിഎഫ് ഉൾപ്പെടെയുള്ള സാമ്പത്തിക അനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാരുടെ സത്യഗ്രഹം തുടരുന്നു. തിരുവനന്തപുരം ജല ഭവനിൽ നടക്കുന്ന ത്രിദിന സത്യഗ്രഹത്തിന്റെ രണ്ടാം ദിവസം തളിപ്പറമ്പ് ഡിവിഷൻ ഓഫീസിന് മുന്നിലെ സത്യഗ്രഹം എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം പി ആർ സ്മിത ഉദ്ഘാടനംചെയ്തു. വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ ബിജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി സഹദേവൻ, പ്രസിഡന്റ് കെ കെ സുരേഷ്, ട്രഷറർ ടി കവിത, കെ സുജിത്, പി പി ചന്ദ്രൻ, ടി ആർ രജീഷ്, കെ രാജേഷ്, ടി രമേശൻ, പി രതീഷ്, പി വിജേഷ്, ആർ കെ വി രാജേഷ്, മോഹനൻ എടയത്ത്, ബിജു അമ്പിലോത്ത് എന്നിവർ സാംസാരിച്ചു. രാജീവൻ കുറ്റിയേരി സ്വാഗതം പറഞ്ഞു, വെള്ളിയാഴ്‌ച മട്ടന്നൂർ ഡിവിഷൻ ഓഫീസിന് മുന്നിലെ സത്യഗ്രഹം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എൻ വി ചന്ദ്രബാബു ഉദ്ഘാടനംചെയ്യും. Read on deshabhimani.com