പാറിപ്പറന്ന് പൂമ്പാറ്റകൾ

മാക്കൂട്ടം വനമേഖലയിലെ റോഡിൽ ആൽബട്രോസ്‌ ശലഭങ്ങളെത്തിയപ്പോൾ


ഇരിട്ടി ശൈത്യകാലത്ത്‌ പതിവ്‌ തെറ്റിക്കാതെ ആൽബട്രോസ്‌ ഇനം പൂമ്പാറ്റകളുടെ ദേശാടനം. മഴ നിലച്ചതോടെ  പശ്ചിമഘട്ടംതാണ്ടിയെത്തിയത്‌ ആയിരക്കണക്കിന്‌  ശലഭങ്ങൾ. പുഴയോരങ്ങളിൽ കൂട്ടത്തോടെയിറങ്ങി പോഷകങ്ങൾ വലിച്ചെടുക്കുന്ന ചെളിയൂറ്റൽ (Mud Puddling) പ്രക്രിയ നടത്തിയാണ്‌ പൂമ്പാറ്റകൾ അടുത്ത സ്ഥലങ്ങളിലേക്ക്‌ യാത്രയാകുന്നത്‌.    നനഞ്ഞ മണ്ണിൽനിന്ന്‌ ഉപ്പും അമിനോ ആസിഡുമാണ്‌ ശേഖരിക്കുക. ചിലയിനം പൂമ്പാറ്റകളിലെ ആൺ ശലഭങ്ങളാണ് സാധാരണ ചെളിയൂറ്റലിൽ ധാരാളമായി കേന്ദ്രീകരിക്കുന്നതെന്ന്‌ ശലഭ നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്‌. ആൽബട്രോസ്‌, അരളി ശലഭം, കടുവാ ശലഭം എന്നിവ ചെളിയൂറ്റൽ സ്വഭാവം കാണിക്കുന്നവയാണ്‌.  ആറളം വന്യജീവി സങ്കേതത്തിലെ ചീങ്കണ്ണിപ്പുഴയോരത്തെ വിവിധ മണൽത്തിട്ടകളാണ്‌ ശലഭ ദേശാടനത്തിന്റെ മുഖ്യകേന്ദ്രങ്ങൾ.   വരും ദിവസങ്ങളിൽ കൂടുതൽ  ശലഭങ്ങൾ   ദേശാടനത്തിനെത്തുന്നതോടെ ആറളം, കൊട്ടിയൂർ വന്യജീവി കേന്ദ്രങ്ങളിൽ ഈ ദൃശ്യം കാണാനും പകർത്താനും  സഞ്ചാരികളുമെത്തും.       Read on deshabhimani.com

Related News