രോഷത്തിൽ കൊല്ലം
കൊല്ലം കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ വിവേചനത്തിനെതിരെ കൊല്ലത്ത് വൻ ജനരോഷം. സമൂഹത്തിന്റെ നാനാമേഖലകളിൽ നിന്നുള്ളവർ ഒത്തുചേർന്ന് എൽഡിഎഫ് നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും ധർണയും നടത്തി. മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേന്ദ്രസർക്കാരിന്റെ സഹായത്തിനുള്ള കാത്തിരിപ്പ് നാലുമാസമായി നീളുന്നു. പ്രഖ്യാപനം ആവർത്തിക്കുന്നതല്ലാതെ ഇതുവരെ സഹായം ലഭ്യമായിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത ദുരന്തമാണ് മുണ്ടക്കൈയിൽ ഉണ്ടായത്. എന്നാൽ, ഈ ദുരന്തത്തെ കേന്ദ്രം ഇനിയും അതിതീവ്ര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേരളം പലതവണ ആവശ്യപ്പട്ടിട്ടും രാഷ്ട്രീയ പകപോക്കൽ സമീപനം കേന്ദ്രം നടത്തുന്നു. ഈ സാഹചര്യത്തിൽ എൽഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു കൊല്ലത്ത് സമരം. പകൽ 10.30 മുതൽ ഒന്നുവരെ നടന്ന പ്രക്ഷോഭത്തിൽ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. ചിന്നക്കടയിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു. ധർണ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കൺവീനർ പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ സ്വാഗതം പറഞ്ഞു. എസ് സുദേവൻ, പി രാജേന്ദ്രൻ, കെ ആർ ചന്ദ്രമോഹനൻ, സാം കെ ഡാനിയൽ എന്നിവർ സംസാരിച്ചു. ജെ മേഴ്സിക്കുട്ടിഅമ്മ, കെ സോമപ്രസാദ്, സൂസൻ കോടി, എം എച്ച് ഷാരിയർ, സി കെ ഗോപി, നുജുമുദീൻ അഹമ്മദ്, എ ഷാജു, ബെന്നി കക്കാട്, പ്രൊഫ. മാധവൻപിള്ള, വേങ്ങയിൽ ഷംസ്, പത്മാകരൻ, ആർതർ ലോറൻസ്, സാബു ചക്കുവള്ളി, പെരിനാട് വിജയൻ, കുറ്റിയിൽ നിസാം, ടി വിജയകുമാർ, ആർ രാജേന്ദ്രൻ, ആർ വിജയകുമാർ, ജി ലാലു, പാറയ്‌ക്കൽ ഷംസുദീൻ, കുണ്ടറ വർഗീസ്, ആർ സജിലാൽ, കെ ശിവശങ്കരൻനായർ, കടവൂർ ചന്ദ്രൻ, പുത്തൂർ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com