സൗജന്യ അസ്ഥിസാന്ദ്രതാ 
പരിശോധനാ ക്യാമ്പ്

കരുണ, ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്ത്സ് കേരള പത്തനംതിട്ട യൂണിറ്റ് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച 
സൗജന്യ അസ്ഥിസാന്ദ്രതാ പരിശോധനാ ക്യാമ്പ് ഡാണാംപടിക്കൽ സാറാമ്മ ജോസഫ് ഉദ്ഘാടനംചെയ്യുന്നു


ചെങ്ങന്നൂർ കരുണ പെയിൻ  ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്ത്സ് കേരള പത്തനംതിട്ട യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ, എല്ലുകളുടെ ശക്തി അറിയാനുള്ള  ബോൺ മിനറൽ ഡെൻസിറ്റി പരിശോധനയും സൗജന്യ മരുന്ന്‌ വിതരണവും  ചെങ്ങന്നൂർ റെയിൽവേ ലിങ്ക് റോഡിൽ  പ്രവർത്തിക്കുന്ന സുഖദ ഹോമിയോ ക്ലിനിക്കിൽ നടന്നു.    ഐഎച്ച്കെ പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ്‌ ഡോ. ജോൺ കെ ഫിലിപ്പ്, ഡോ. ബിനി ബൈജു എന്നിവർ നേതൃത്വം നൽകി. ഡാണാംപടിക്കൽ സാറാമ്മ ജോസഫ് ക്യാമ്പ് ഉദ്ഘാടനംചെയ്‌തു. കരുണ വർക്കിങ്‌ ചെയർമാൻ അഡ്വ. സുരേഷ് മത്തായി, ജനറൽ സെക്രട്ടറി എൻ ആർ സോമൻപിള്ള എന്നിവർ സംസാരിച്ചു. മൂന്ന്‌ മാസത്തിനുശേഷം സൗജന്യ തുടർ പരിശോധനയും സംഘടിപ്പിക്കുമെന്ന് കരുണ, ഐഎച്ച്കെ ഭാരവാഹികൾ അറിയിച്ചു. Read on deshabhimani.com

Related News