ബേക്കൽ മിനി ഹാർബർ മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി
പാലക്കുന്ന് കോട്ടിക്കുളം ബേക്കൽ തീരപ്രദേശത്ത് ചെറിയ മത്സ്യബന്ധന തുറമുഖം നിർമിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ മാർച്ചും പൊതുയോഗവും നടത്തി. ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപം ചേർന്ന പൊതുയോഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ അധ്യക്ഷനായി. കോട്ടിക്കുളം ബേക്കൽ മിനി ഹാർബറിനായി പൂർണ പിന്തുണ നൽകുമെന്നും ഇത് യാഥാർഥ്യമാകാനുള്ള എല്ലാ ശ്രമവും സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു. അജയകുമാർ സ്വാഗതം പറഞ്ഞു. ബേക്കൽ പാലത്തിന് സമീപത്ത് നിന്നാരംഭിച്ച മാർച്ചിൽ ക്ഷേത്ര സ്ഥാനികന്മാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു. Read on deshabhimani.com