സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക്‌ കെസിഇയു മാർച്ച്

കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്കുനടത്തിയ മാർച്ച്


 കണ്ണൂർ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സഹകരണ ജീവനക്കാർ കേരള കോ – ഓപ്പറേറ്റീവ്  എംപ്ലോയീസ്  യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക്  മാർച്ച് നടത്തി.  കേന്ദ്രസർക്കാരിന്റെ സഹകരണ വിരുദ്ധനയങ്ങൾ അവസാനിപ്പിക്കുക,  സഹകരണ  ജീവനക്കാരെ  ദോഷകരമായി ബാധിക്കുന്ന ചട്ടം ഭേദ​ഗതികൾ പിൻവലിക്കുക,   ശമ്പള  പരിഷ്‌കരണ കമ്മിറ്റികൾ രൂപീകരിക്കുക,  ആരോ​ഗ്യ ഇൻഷൂറൻസ് പദ്ധതിയാരംഭിക്കുക, കേന്ദ്രസർക്കാരിൽ സമർപ്പിച്ച നിവേദനങ്ങൾ അം​ഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌  മാർച്ച്.  സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ സി വിനോദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം എം മനോ​ഹരൻ, ടി  തമ്പാൻ, കെ ദീപ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News