കുട്ടനെല്ലൂർ കോളേജിൽ
കെഎസ്‌യു ആക്രമണം



ഒല്ലൂർ കോളേജ്‌ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ എസ്എഫ്ഐ പ്രവർത്തകർക്ക്‌ നേരെ കെഎസ്‌യു ആക്രമണം.  വനിതാ പ്രവർത്തകർ അടക്കം അഞ്ചു പേർക്ക്‌ പരിക്ക്‌. കുട്ടനെല്ലൂർ സി അച്യൂതമേനോൻ ഗവ. കോളേജിലെ എസ്‌എഫ്‌ഐ  യൂണിറ്റ് സെക്രട്ടറി പ്രജീഷ്, ആദിത്യ, ഷിനുമോൾ, ലക്ഷ്മിപ്രിയ, ആദിത്യൻ രഘു എന്നിവർക്കാണ്‌ പരിക്കേറ്റത്‌.  ഇവരെ ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. തോളെല്ലിന്‌ ഗുരതര പരിക്കേറ്റ പ്രജീഷിനെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. ഞായർ വൈകിട്ട്‌ ഏഴോടെയാണ്‌ സംഭവം.  ക്യാമ്പസിനകത്ത്  തെരഞ്ഞെടുപ്പ്‌  പ്രചാരണ പ്രവർത്തങ്ങൾ സംഘടിപ്പിക്കുന്നതിനിടയിലാണ്‌ ആക്രമണം.    പരാജയം മുന്നിൽക്കണ്ട് മുൻ കെഎസ്‌യു  പ്രവർത്തകൻ  നിജിന്റെ നേതൃത്വത്തിലുള്ള കെഎസ്‌യു,  യൂത്ത് കോൺഗ്രസ്‌ ഗുണ്ടസംഘം ക്യാമ്പസിനകത്തേക്ക് അതിക്രമിച്ചു കയറിവരുകയും തുടർന്ന് സംഘർഷം സൃഷ്ടിക്കുന്നതിനു വേണ്ടി ബോധപൂർവം പ്രകോപനമുണ്ടാക്കി  എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.   വനിതകളടക്കമുള്ള എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആയുധങ്ങൾക്കൊണ്ട് മാരകമായി ആക്രമിക്കുകയും വനിതകളെ അശ്ലീല ചൊവ്വയോടെ അസഭ്യം വർഷിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട്  കെഎസ്‌യു പ്രവർത്തകനായ ജെയ്നെ സംഭവസ്ഥലത്തു നിന്ന് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.  ഇതിനു മുമ്പും കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിൽ സംഘർഷം സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ ഒല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.   Read on deshabhimani.com

Related News