കോട്ടയത്ത് ചിതയെരിയാത്ത പൊതുശ്മശാനം
കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തെ വൈദ്യുതി ശ്‌മശാനത്തിലെ രണ്ട് ഫർണസുകളും വീണ്ടും കേടായി. ആദ്യത്തേത് കേടായിട്ട് വർഷങ്ങളായിരുന്നു. കഴിഞ്ഞദിവസം മുൻ കൗൺസിലർകൂടിയായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് രണ്ടാമത്തെ ഫർണസും കേടായത്. ഈമാസം ഒന്നിനായിരുന്നു മൃതദേഹം ഇവിടെ സംസ്‌കരിക്കാൻ എത്തിച്ചത്. ദഹിപ്പിക്കാനുള്ള നടപടികൾ ചെയ്‌തെങ്കിലും ഫർണസ് കേടായെന്നും പൂർണമായി കത്തിയിട്ടില്ലെന്നും ജീവനക്കാർക്ക് മനസിലായി. ഇവർ ഇക്കാര്യം നഗരസഭയിലറിയിച്ചു. പിന്നീട് ഇന്ധനമൊഴിച്ച് കത്തിച്ച് സംസ്‌കാരം പൂർത്തിയാക്കുകയായിരുന്നു. Read on deshabhimani.com