ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം


തിരുവനന്തപുരം ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. സ്പെൻസർ ജങ്‌ഷനിൽനിന്നും ആരംഭിച്ച മാർച്ച് പാളയം മാർക്കറ്റിന് മുന്നിൽ  ജില്ലാ സെക്രട്ടറി ജെ എസ്‌ ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി അനുപ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം അൻസാരി, എൽ എസ് ലിജു, എസ്എസ് നിതിൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് എസ് ഷാഹിൻ, കെ സജീവ്, ജില്ലാ ട്രഷറർ വി എസ് ശ്യാമ,  ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി എസ് രേവതി, വിഷ്ണു ചന്ദ്രൻ, എസ് ബി ആദർശ്,  ജില്ലാ കമ്മിറ്റി അംഗം എ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News