ജില്ലയില്‍ ഇതുവരെ 2.47 കോടി
കൊല്ലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബുധനാഴ്ച സംഭാവനയായി ലഭിച്ചത് 3,02,181 രൂപ. ആഗസ്‌ത് ആറുവരെ 2,44,63,090രൂപയാണ് ലഭിച്ചത്. ശാസ്താംകോട്ട എയ്‌ഞ്ചൽ കിഡ്‌സ് സ്‌കൂളിലെ എൽകെജി, യുകെജി വിദ്യാർഥികൾ അവരുടെ നിക്ഷേപം കലക്ടർ എൻ ദേവിദാസിന് കൈമാറി. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനായി സ്‌കൂളിൽനിന്ന് നൽകിയ കുടുക്കകളിൽ കുട്ടികൾ ശേഖരിച്ചു വച്ചിരുന്ന പണമാണ് 24 കുടുക്കകളിലായി കൈമാറിയത്. അധ്യാപിക വീണപത്രോസിനൊപ്പമാണ് കുട്ടികൾ എത്തിയത്. കാലിഫോർണിയയിൽനിന്ന് എം എ. ജാസൺ -16,000, നീന -8000, ജയ്‌പുരിൽനിന്ന് പൗളിൻ യേശുദാസ് -5,000, കടപ്പാക്കട ജസ്റ്റ് മൂവ് ക്ലബ് -56,600, മേറ്റ് സ്റ്റഡി സെന്റർ -20,000, തെക്കുംഭാഗം പള്ളിക്കോടി ബ്രദേഴ്‌സ് ആർട്‌സ് ക്ലബ് -50,000, കിളികൊല്ലൂർ സ്വദേശി ഡോ. പി ചന്ദ്രസേനൻ -1,00,000, കരുനാഗപ്പള്ളി സ്വദേശി നസീർ -25,000, ചാത്തന്നൂർ ദേവി സ്‌കൂൾ -25,000 എന്നിവരും സംഭാവന കൈമാറി. Read on deshabhimani.com