സ്‌കോളർഷിപ് വിതരണം
ആലപ്പുഴ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികളുടെ മക്കൾക്കുളള ജില്ലാതല സ്കോളർഷിപ്പ് വിതരണം ബോർഡ് ഡയറക്ടർ ബേബി കുമാരൻ ഉദ്ഘാടനംചെയ്തു. ബോർഡ് ഡയറക്ടർ എം തങ്കച്ചൻ അധ്യക്ഷനായി. 10, പ്ലസ് വൺ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് തുക വിതരണംചെയ്തത്. വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ സി എസ് സതീഷ്‌കുമാർ, ട്രേഡ് യൂണിയൻ ഭാരവാഹികളായ കെ കെ ചന്ദ്രബാബു, പി വി മോഹനൻ, എ വി അനിരുദ്ധൻ, കെ ആർ പ്രസന്നൻ, ജൂനിയർ സൂപ്രണ്ട് ഫമിത എന്നിവർ സംസാരിച്ചു. Read on deshabhimani.com