കെഎസ്ഡിപിയെ അവഗണിക്കുന്നതിനെതിരെ ധർണ
മാരാരിക്കുളം സംസ്ഥാനത്തെ പൊതുമേഖലയിലുള്ള ഏക അലോപ്പതി മരുന്ന് നിർമാണശാലയായ കെഎസ്ഡിപിയെ ഒഴിവാക്കി സർക്കാർ ആശുപത്രികളിലേക്ക് സ്വകാര്യ മരുന്ന് കമ്പനികളിൽനിന്ന് വൻതോതിൽ മരുന്ന് വാങ്ങുന്നതിൽ പ്രതിഷേധിച്ച് കെഎസ്ഡിപി എംപ്ലോയീസ് യൂണിയൻ സിഐടിയു കമ്പനിക്ക് മുന്നിൽ ധർണ നടത്തി. സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന് പുതിയ സാമ്പത്തികവർഷത്തിൽ ഓർഡറുകൾ ഒന്നും നൽകിയിട്ടില്ല. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) ആണ് ഓർഡർ നൽകേണ്ടത്. മെഡിക്കൽ സർവീസസ് കോർപറേഷനിൽനിന്ന് കോടിക്കണക്കിന് രൂപ കമ്പനിക്ക് കിട്ടാനുമുണ്ട്. ഇക്കാരണങ്ങളാൽ കെഎസ്ഡിപി വലിയ പ്രതിസന്ധിയിലാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുമാണ് ധർണ സംഘടിപ്പിച്ചത്. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ് കെ പ്രസാദ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ്, സിഐടിയു ഏരിയ സെക്രട്ടറി സി കുശൻ, യൂണിയൻ ജനറൽ സെക്രട്ടറി കെ ആർ ഭഗീരഥൻ, സെക്രട്ടറി വി വി സധുമോൻ, വൈസ്‌പ്രസിഡന്റുമാരായ ആർ രാജേഷ്, എസ് മനോജ്, ജോയിന്റ് സെക്രട്ടറിമാരായ ബിന്ദു ജോർജ്, എസ് മിനിമോൾ, സ്‌പാറ്റോ സെക്രട്ടറി രാജ്‌മോഹൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com