ഉത്സവബത്ത: സർക്കാരിന് അഭിവാദ്യവുമായി ജീവനക്കാർ
ആലപ്പുഴ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും അനുവദിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്എസ്ഇടിഒ ആഹ്ലാദപ്രകടനം നടത്തി. കലക്‌ടറേറ്റിന് മുന്നിൽ യോഗം കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി കെ ഷിബു ഉദ്ഘാടനംചെയ്‌തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി സിലീഷ്, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൽ മായ, സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ്, റെനി സെബാസ്റ്റ്യൻ, ജിജോ ജോർജ് എന്നിവർ സംസാരിച്ചു. മാവേലിക്കര സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത് ഉദ്‌ഘാടനംചെയ്‌തു. ആർ രാജീവ്, ദീപ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സി ശ്രീകുമാർ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ജോസഫ് മാത്യു, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി ജേക്കബ് ജോൺ, കെജിഒഎ ഏരിയ സെക്രട്ടറി സജിമോൻ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി സജുദേവ് എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനംചെയ്തു. എസ് കലേഷ്, കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം റോബർട്ട് രജനി എന്നിവർ സംസാരിച്ചു. ഹരിപ്പാട്ട് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം വി എസ് ഹരിലാൽ ഉദ്ഘാടനംചെയ്തു. പി അജിത്ത് സംസാരിച്ചു. ചേർത്തലയിൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം പി എസ് വിനോദ് ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി ഗിരീഷ് സംസാരിച്ചു. Read on deshabhimani.com