പലസ്തീന്‌ ഐക്യദാർഢ്യവുമായി 
അധ്യാപകരും ജീവനക്കാരും

പലസ്തീന് ഐക്യദാർഢ്യവുമായി അധ്യാപകരും ജീവനക്കാരും കാസർകോട്‌ സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൂട്ടായ്മ കെഎസ്ടിഎ സംസ്ഥാന 
സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്യുന്നു


 കാസർകോട്‌ ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണവും കൂട്ടക്കുരുതിയും ഒരു വർഷം തികയുന്ന ദിനത്തിൽ പലസ്തീന് ഐക്യദാർഢ്യവുമായി അധ്യാപകരും ജീവനക്കാരും യുദ്ധവിരുദ്ധ കൂട്ടായ്മ നടത്തി.  കാസർകോട്‌ സിവിൽ സ്റ്റേഷനിൽ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്തു. കെ ഭാനുപ്രകാശ് അധ്യക്ഷനായി. വി ചന്ദ്രൻ, എൻ കെ ലസിത, വി ശോഭ എന്നിവർ സംസാരിച്ചു. കെ ഹരിദാസ് സ്വാഗതം പറഞ്ഞു. ഹൊസ്ദുർഗ് മിനി സിവിൽ സ്റ്റേഷനിൽ എം ജിതേഷ് ഉദ്ഘാടനം ചെയ്തു. സതീഷ് ബാബു അധ്യക്ഷനായി. എം ഇ ചന്ദ്രാംഗദൻ, ഡോ. വിക്രം കൃഷ്ണ എന്നിവർ സംസാരിച്ചു. പി ശ്രീകല സ്വാഗതം പറഞ്ഞു. പരപ്പയിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി ജഗദീഷ് ഉദ്ഘാടനം ചെയ്തു. പി എം ശ്രീധരൻ അധ്യക്ഷനായി. എം ബിജു, പി ജനാർദനൻ, സി വി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. കെ എം ബിജിമോൾ സ്വാഗതവും ജോസ് തരകൻ നന്ദിയും പറഞ്ഞു. ഉപ്പളയിൽ പി ഡി രതീഷ് ഉദ്ഘാടനം ചെയ്തു. യു ശ്യാംഭട്ട്, എം ജോസ്, സി എച്ച്‌ വിജയ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News