കാടുകയറി കൊട്ടാരത്തിൻകടവ് റോഡ്‌

കെഎംഎംഎൽ സ്ഥലം ഏറ്റെടുത്ത ഭാഗത്തുകൂടി കടന്നുപോകുന്ന 
കൊട്ടാരത്തിൻകടവ് റോഡിന്  ഇരുവശവും കാടുകയറിയ നിലയിൽ


ചവറ ദേശീയപാതയ്ക്കു പടിഞ്ഞാറ് കൊട്ടാരത്തിൻകടവ് റോഡിന് ഇരുവശവും കാടുകയറി കിടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. പന്മന വാർഡിൽ കെ എംഎംഎൽ കമ്പനി സ്ഥലം ഏറ്റെടുത്തിരിക്കുന്ന ഭാഗത്ത്‌ കൊട്ടാരത്തിൻ കടവിലേക്കുള്ള റോഡിന്റെ ഇരുവശവും കുറ്റിക്കാടുകളാണ്‌. കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലേക്ക് പോകുന്നവർ,  കെഎംഎംഎൽ കമ്പനി, കെഎംഎംഎൽ എം എസ് യൂണിറ്റ് എന്നിവിടങ്ങളിലേക്ക് പോകുന്ന തൊഴിലാളികൾ, ശങ്കരമംഗലത്ത് സ്ഥിതി ചെയ്യുന്ന വിവിധ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികൾ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് കാടുകയറി കിടക്കുന്നതിനാൽ യാത്ര ബുദ്ധിമുട്ടുണ്ടാക്കുന്നത്.  കെഎംഎംഎൽ സ്ഥലം ഏറ്റെടുത്ത ഭാഗത്തുകൂടിയുള്ള യാത്രയാണ് ഏറെ ബുദ്ധിമുട്ട്.  കാടുകയറിയ ഭാഗങ്ങളിൽ തെരുവുനായ ശല്യവും ഇഴജന്തുശല്യവും രൂക്ഷമാണ്‌. ഇവിടങ്ങളിൽ മാലിന്യം തള്ളുന്നതും പതിവാണ്‌. പ്രദേശത്ത്‌ സാമൂഹ്യവിരുദ്ധ ശല്യവുമുണ്ട്‌.    Read on deshabhimani.com

Related News