ലൈഫ് സ്‌കിൽസ് ഫോർ ഫ്യൂച്ചർ എംപവർമെന്റ് പരിപാടി
കായംകുളം എസ്എസ്‌കെയും യൂണിസെഫും ചേർന്ന് പൊതുവിദ്യാലയങ്ങളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി നടത്തുന്ന ലൈഫ് സ്‌കിൽസ് ഫോർ ഫ്യൂച്ചർ എംപവർമെന്റ് പരിപാടിയുടെ കായംകുളം സബ്ജില്ലാതല ശിൽപ്പശാലകൾ കായംകുളം ബോയ്സ് ഹൈസ്‌കൂളിൽ നടന്നു. കായംകുളം ബിആര്‍സിയുടെ നേതൃത്വത്തില്‍ കായംകുളം സബ്ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികൾക്കാണ് പരിശീലനം ലഭിച്ചത്. കായംകുളം സബ്ജില്ലയിലെ ഇരുപത്തഞ്ചോളം വിദ്യാലയങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നാൽപ്പതോളം ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കാണ് പരിശീലനം സംഘടിപ്പിച്ചത്. കായംകുളം നെല്ല് ഗവേഷണകേന്ദ്രത്തിലെ അസിസ്‌റ്റന്റ് പ്രൊഫസർ നിഷ മൂന്നാം ദിവസം, മണ്ണില്ലാതെയുള്ള ഹൈഡ്രോപോണിക്‌സ് കൃഷി പരിചയപ്പെടുത്തുകയും, കുട്ടികളുടെ പങ്കാളിത്തത്തോടെ ഹൈഡ്രോപോണിക്‌സ് യൂണിറ്റ് നിർമിച്ച്, ഗവ. ബോയ്സ് ഹൈസ്‌കൂളിന് കൈമാറുകയുംചെയ്‌തു. അതോടൊപ്പം പ്ലംബിങ് പരിശീലവും കുട്ടികൾക്ക് ലഭിച്ചു. ശിൽപ്പശാലയുടെ സമാപനസമ്മേളനം നഗരസഭാ ഉപാധ്യക്ഷൻ ജെ ആദർശ് ഉദ്ഘാടനംചെയ്‌തു. കായംകുളം ബിപിസി എസ് ദീപ, ട്രെയിനർമാരായ ഗായത്രി, നൗഫീറ, ക്ലസ്‌റ്റർ റിസോഴ്സ് കോ–-ഓർഡിനേറ്റർ ഷാഹിദ, സ്‌പെഷ്യലിസ്‌റ്റ് അധ്യാപിക മിനിമോൾ, കവിത പ്രസാദ് എന്നിവർ ക്ലാസുകൾ നയിച്ചു. Read on deshabhimani.com