ആറളം ഫാമിൽ 
കാട്ടാനകളുടെ വിളയാട്ടം

ആറളം ഫാം ഏഴാം ബ്ലോക്കിൽ കാട്ടാനകൾ തൊലി കുത്തിക്കീറിയ റബർ മരങ്ങൾ


 ഇരിട്ടി ആറളം ഫാം ബ്ലോക്ക്‌ ഏഴിൽ കാട്ടാനകൾ നശിപ്പിച്ചത്‌ 230 റബർ മരങ്ങൾ. ആവർത്തന കൃഷിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച തോട്ടത്തിലെ ടാപ്പ്‌ ചെയ്യാൻ പാകമായ മരങ്ങളുടെ തൊലി കുത്തിക്കീറിയാണ്‌ ആനക്കൂട്ടം പാടെ നശിപ്പിച്ചത്‌. ഫാം 9,10 ബ്ലോക്കുകളിൽ  അമ്പതോളം തെങ്ങുകളും കുത്തിവീഴ്ത്തി. തെങ്ങ് പിഴുതെറിഞ്ഞ് നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്‌ഡും തകർത്തു. ഒമ്പതാം ബ്ലോക്കിലെ രവീന്ദ്രന്റെ വീടിന്റെ സൺഷെയ്‌ഡാണ് തകർത്തത്. 9,10 ബ്ലോക്കുകളിലെ നാണി, പ്രകാശൻ, രാജു, സീത എന്നിവരുടെ പറമ്പിലെ തെങ്ങുകളും നശിപ്പിച്ചു.   ഫാമിൽ വയനാട്ടിലെ കുടുംബങ്ങൾക്ക് പതിച്ചുനൽകിയ ഭൂമി ആൾതാമസമില്ലാതെ കാടുകയറി കിടപ്പാണ്‌. ഈ കാടാണ്‌ ആനകൾക്ക്‌ താവളം. ആനക്കൂട്ടം രാത്രിയിലാണ്‌ ജനവാസകേന്ദ്രത്തിൽ എത്തുന്നതെന്ന്‌ ആദിവാസി കുടുംബങ്ങൾ പറഞ്ഞു. Read on deshabhimani.com

Related News