പിറന്നാൾ സമ്മാനമായി കൂട്ടുകാരന് സൈക്കിൾ
ചെറുവത്തൂർ ജന്മദിനത്തിൽ മറ്റൊരു ക്ലാസിലെ കുട്ടിക്ക് സൈക്കിൾ സമ്മാനിച്ച് മൂന്നാം ക്ലാസുകാരി മാതൃകയായി. ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ ജുസൈറയാണ് പിറന്നാൾ ദിനത്തിൽ അഞ്ചാം ക്ലാസിലെ സാവന്തിന് സ്കൂളിൽവച്ച് സൈക്കിൾ സമ്മാനിച്ചത്. പിറന്നാളാഘോഷം വേറിട്ടതും മറ്റുള്ളവർക്ക് സാന്ത്വനം പകരാനുമുള്ള ദിനമാക്കണമെന്ന സന്ദേശമയുയർത്തിയാണ് മാതൃകാ പ്രവർത്തനം നടത്തിയത്. Read on deshabhimani.com