താൽക്കാലിക അധ്യാപകനെ ഒഴിവാക്കിയ സംഭവം എസ്‌എഫ്‌ഐയെ 
വലിച്ചിഴയ്‌ക്കുന്നത്‌ അപഹാസ്യം



കാസർകോട്‌ മഞ്ചേശ്വരം ലോ കോളേജിൽ താൽക്കാലിക അധ്യാപകനെ ഒഴിവാക്കിയ സംഭവത്തിൽ എസ്‌എസ്‌ഐയെ വലിച്ചിഴക്കുന്നത്‌ പരിഹാസ്യവും രാഷ്‌ട്രീയ പ്രേരിതവുമാണെന്ന്‌ ജില്ലാകമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.  കണ്ണൂർ സർവകലാശാല സെപ്‌തംബർ 11ന്‌ പുറത്തിറക്കിയ സർക്കുലറിൽ, ലോ കോളേജിൽ നെറ്റ്‌ യോഗ്യതയുള്ള അധ്യാപകർ വന്നാൽ, അതില്ലാത്തവരെ ഒഴിവാക്കുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഇതുപ്രകാരം കാലാവധി പൂർത്തിയായ നെറ്റില്ലാത്ത അധ്യാപകൻ സ്വാഭാവികമായും പുറത്തായി. വിദ്യാർഥികൾ പരാതി നൽകിയതിനാലാണ്‌ പുറത്താക്കിയത്‌ എന്ന വ്യാഖ്യാനമാണ്‌ ഇപ്പോൾ ചിലർ നടത്തുന്നത്‌. ഇപ്പോൾ പുറത്തായ അധ്യാപകൻ, ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന്‌ 3, 5 സെമസ്‌റ്റർ വിദ്യാർഥികൾ കഴിഞ്ഞ 29ന്‌ പരാതി നൽകിയിരുന്നു. എസ്‌എഫ്‌ഐയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ്‌ അനുകൂലിയായ അധ്യാപകൻ നടത്തുന്ന നീക്കം വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ പ്രണവും പ്രസിഡന്റ്‌ ഋഷിത സി പവിത്രനും പ്രസ്താവനയിൽ പറഞ്ഞു.     Read on deshabhimani.com

Related News