സ്വാഗതം സമരഭൂമിയിലേക്ക്‌



 രണ്ട് പതിറ്റാണ്ടിനുശേഷമാണ് ചെറുപുഴയിൽ സിപിഐ എം പെരിങ്ങോം ഏരിയാ സമ്മേളനം നടക്കുന്നത്. 2004ൽ ഏരിയയുടെ പ്രഥമ സമ്മേളനം ചെറുപുഴയിലായിരുന്നു. ജില്ലയുടെ ടൂറിസം പറുദീസയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ് ചെറുപുഴ. കൊട്ടത്തലച്ചി മല, തിരുനെറ്റിക്കല്ല്, തേജസ്വിനിപ്പുഴ, തെരുവമല തുടങ്ങി പ്രകൃതിഭംഗിയാൽ സമ്പന്നമായ ഇടം. ജനവാസംകുറഞ്ഞ പ്രദേശത്ത് 1950 മുതൽ 1970 വരെയുള്ള കാലം  കുടിയേറ്റം ശക്തിപ്പെട്ടു.  ഇവർക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കമ്യൂണിസ്റ്റ്‌–-- കർഷക പ്രസ്ഥാനങ്ങൾക്കായി.  രാജ്യത്തിന്‌ സ്വാതന്ത്ര്യം ലഭിച്ചശേഷവും നാട്ടിൽ പട്ടിണിയായിരുന്നു.  1948 ഏപ്രിൽ 17ന് കമ്യൂണിസ്റ്റ്‌ പാർടിയുടെ പയ്യന്നൂർ ഫർക്ക സെക്രട്ടറിയായിരുന്ന കെ സി കുഞ്ഞാപ്പു മാസ്റ്ററുടെ നേതൃത്വത്തിൽ പ്രാപ്പൊയിൽ ചിറ്റാരിയിൽനിന്ന് നെല്ലെടുത്ത് ജനങ്ങൾക്ക് വിതരണംചെയ്തു. നാടിന്റെ ആവശ്യത്തിന് കമ്യൂണിസ്റ്റ്‌ പാർടി ഇടപെടുന്നതിന്റെ ഏറ്റവും വലിയ തെളിവായി  നെല്ലെടുപ്പ് സമരം ചരിത്രത്തിന്റെ സുവർണലിപികളിൽ ഇടംപിടിച്ചു.   അടിയന്തരാവസ്ഥക്കാലത്ത് പൊലീസ്‌ ഭീകരത നടമാടി. 1978ൽ  പതിനേഴ് വയസുമാത്രം പ്രായമുള്ള  തങ്കച്ചനെ കോൺഗ്രസ്‌ ക്രിമിനലുകൾ കുത്തിക്കൊന്നു. മലയോരത്തെ കോൺഗ്രസ്‌ ഭീകരത അവിടംകൊണ്ടും അവസാനിച്ചില്ല.  1988ൽ തിരുമേനിയിൽ ആർഎസ്എസും 1992 മുതൽ 95 വരെ പ്രാപ്പൊയിൽ പ്രദേശത്ത് കോൺഗ്രസും അഴിഞ്ഞാടി.  ഇതിനെയൊക്കെ പ്രതിരോധിക്കാൻ കമ്യൂണിസ്റ്റ്‌ പാർടിക്ക് സാധിച്ചു.  2000ലാണ്‌  ചെറുപുഴ പഞ്ചായത്ത്‌ രൂപീകരിക്കുന്നത്. എതിരാളികൾക്ക് കൂടുതൽ സ്വാധീനമുള്ള മേഖലയായിരുന്നു ചെറുപുഴ. എന്നാൽ പഞ്ചായത്ത് രൂപീകരിച്ച ശേഷം രണ്ട് തവണകളിലായി എൽഡിഎഫ് വിജയിച്ചു.  Read on deshabhimani.com

Related News