ചോദ്യങ്ങളോട് ക്ഷുഭിതനായി സതീശൻ ഇറങ്ങിപ്പോയി
പാലക്കാട് ഇഷ്‌ടമില്ലാത്ത ചോദ്യങ്ങളിൽ പതിവായി കോപിഷ്‌ഠനാകുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി. ട്രോളി ബാഗുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി ചോദിച്ചപ്പോഴാണ് ക്ഷുഭിതനായത്. പൊലീസ് എത്തുന്നതിന് മുമ്പ് കൈരളി ചാനൽ പ്രതിനിധി ഹോട്ടലിൽ എങ്ങനെയെത്തിയെന്ന് പറഞ്ഞായിരുന്നു സതീശന്റെ പ്രകോപനം. കള്ളപ്പണവുമായി ബന്ധപ്പെട്ട് ഒരുചോദ്യത്തിനും മറുപടി പറയുന്നില്ലെന്നും പറഞ്ഞു. ചോദ്യങ്ങൾ ആവർത്തിച്ചതോടെയാണ് സതീശൻ ഇറങ്ങിപ്പോയത്. Read on deshabhimani.com