ലൂര്‍ദ് കത്തീഡ്രലില്‍ തിരുനാളിന് തുടക്കമായി
തൃശൂർ തൃശൂർ ലൂർദ് മെത്രാപോലീത്തൻ കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധരുടെയും തിരുനാളിന് തുടക്കമായി. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം കലക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. 11 വരെയാണ് തിരുനാൾ ആഘോഷം. എട്ടിന് വൈകിട്ട് 4.30ന് വിശുദ്ധരുടെ രൂപം എഴുന്നെള്ളിക്കൽ നടക്കും. ഒമ്പതിന് രാത്രി 11ന് 38 കുടുംബകൂട്ടായ്മകളിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അമ്പ് പ്രദക്ഷിണമെത്തും. 10-ന് 4.30ന് ജപമാല പ്രദക്ഷിണം ആരംഭിക്കും.11ന് വൈകിട്ട് ഏഴിന് വാദ്യമേളത്തോടെ തിരുനാൾ ആഘോഷം സമാപിക്കും. Read on deshabhimani.com