വിശ്വകർമ 
ഫെഡറേഷൻ ദേശീയ സമ്മേളനം 15ന്‌



  കാസർകോട്‌ നാഷണൽ വിശ്വകർമ്മ ഫെഡറേഷൻ ദേശീയ സമ്മേളനവും ജില്ലാ കുടുംബ സംഗമവും 15ന് നഗരസഭാ കോണഫ്രറൻസ്‌ ഹാളിൽ നടക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അനന്തശ്രീ വിഭൂഷിത കാളഹസ്തേന്ദ്ര സരസ്വതി മഹാസ്വാമി ഉദ്‌ഘാടനം ചെയ്യും.   സംസ്ഥാന വിശ്വകർമ വികസന കോർപറേഷൻ സ്ഥാപിക്കുക, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും ദേവസ്വം ബോർഡുകളിൽ ചെയർമാൻ സ്ഥാനവും വിശ്വകർമജർക്ക് നൽകുക, സംവരണം അനുവദിക്കുക, സ്ഥലവും സാമ്പത്തിക സഹായങ്ങളും നൽകുക, പെൻഷൻ അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന്‌ ദേശീയ പ്രസിഡന്റ്‌ സിത്താറാം ആചാര്യ, ജനറൽ സെക്രട്ടറി രാഘവൻ കൊളത്തൂർ, ട്രഷറർ രാഘവൻ ദൊഡ്ഡുവയൽ, വാസന്തി ജെ ആചാര്യ എന്നിവർ അറിയിച്ചു.   Read on deshabhimani.com

Related News