കാൽപ്പന്തിന്റെ ആവേശം 
 നിറച്ച് എംഎൽഎ കപ്പ്

അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘മഴവില്ലിന്റെ’ ഭാഗമായുള്ള എംഎൽഎ കപ്പ് ഫുട്‌ബോൾ 
ഉദ്ഘാടനംചെയ്ത ശേഷം മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികള്‍ക്കൊപ്പം കെ വി സുമേഷ് എംഎൽഎയും 
സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാറും


  അഴീക്കോട്  ആവേശം പകരുന്ന പാസുകളും ഷോട്ടുകളും ത്രസിപ്പിക്കുന്ന ​ഗോളുകളുമായി അഴീക്കോട് മണ്ഡലത്തിലെ ചുണക്കുട്ടികൾ കളംനിറഞ്ഞപ്പോൾ ഗ്യാലറി ആവേശത്തിലായി. ​ അഴീക്കോട്  മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ലിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂൾ ഫുട്‌ബോൾ ഫെസ്റ്റിന്റെ ഫൈനൽ റൗണ്ടിൽ എംഎൽഎ കപ്പിനായുള്ള ആവേശ  പോരാട്ടം മണ്ഡലത്തിലെ കുട്ടികളുടെ കായികമികവ്  അടയാളപ്പെടുത്തി.   എട്ട് മുതൽ 12ാം തരം വരെയുള്ള പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഇ എം എസ് ഹയർ സെക്കൻഡറി സ്‌കൂൾ പാപ്പിനിശേരി ജേതാക്കളായി എംഎൽഎ കപ്പ് സ്വന്തമാക്കി. ഇതിൽ പെൺകുട്ടികളുടെ  വിഭാഗത്തിൽ ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പും ആൺകുട്ടികളുടെ  വിഭാഗത്തിൽ സിഎച്ച്എംകെഎസ് വളപട്ടണവും റണ്ണേഴ്‌സ്‌ ആയി. എൽപി വിഭാഗം പെൺ  പാപ്പിനിശേരി വെസ്റ്റ് എൽപി സ്‌കൂളാണ്‌  ജേതാക്കൾ. നാറാത്ത് മാപ്പിള എൽപി സ്‌കൂളാണ് റണ്ണേഴ്‌സ്. എൽപി വിഭാഗം (ആൺ)  ജിഎംഎൽപിഎസ് മാങ്കടവ്‌ ജേതാക്കളായി. തളാപ്പ് ഇസ്സത്തുൽ ഇസ്‌ലാം എൽപി സ്‌കൂളാണ് റണ്ണേഴ്‌സ്. യുപി വിഭാഗം (ആൺ)  വിഭാഗത്തിൽ അഴീക്കോട് എച്ച്എസ്എസ് ജേതാക്കളായി. ചെങ്ങിനിപ്പടി യുപി സ്‌കൂളാണ് റണ്ണേഴ്‌സ്. യുപി വിഭാഗം (പെൺ) രാമജയം യുപി സ്‌കൂൾ ജേതാക്കളായി. പുഴാതി നോർത്ത് യുപി സ്‌കൂളാണ് റണ്ണേഴ്‌സ്.  പള്ളിക്കുന്ന് കിയോ ടർഫിൽ  സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ മത്സരം  ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി.  സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  കെ കെ രത്‌നകുമാരി ജേതാക്കൾക്കും സ്ഥിരം സമിതി അധ്യക്ഷ  ടി സരള റണ്ണേഴ്‌സിനും ട്രോഫികൾ സമ്മാനിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജിഷ,  പഞ്ചായത്ത് പ്രസിഡന്റുമാരായ കെ അജീഷ്, കെ രമേശൻ, ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി അനിൽകുമാർ,  എ കുഞ്ഞമ്പു, കെ പി ജയബാലൻ എന്നിവർ സംസാരിച്ചു. വ്യക്തിഗത ചാമ്പ്യന്മാർക്ക് മൊമന്റോയും പങ്കെടുത്ത  വിദ്യാർഥികൾക്ക്‌ സർട്ടിഫിക്കറ്റുകളും നൽകി. Read on deshabhimani.com

Related News