ബം​ഗ്ലാദേശിലെ 
ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ 
യുവജന പ്രതിഷേധം

ബം​ഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ ന​ഗരത്തിൽ നടത്തിയ പ്രകടനം


 കണ്ണൂർ ബം​ഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി  പ്രകടനവും പൊതുയോ​ഗവും സംഘടിപ്പിച്ചു. കണ്ണൂർ കാൽടെക്സിൽനിന്ന്‌  ആരംഭിച്ച പ്രകടനം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. കേന്ദ്രകമ്മിറ്റിയം​ഗം എം ഷാജർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റം​ഗം എം വി ഷിമ, സംസ്ഥാന കമ്മിറ്റിയം​ഗം പി എം അഖിൽ,  പി പി സിദിൻ, സി പി ഷിജു,  എം ശ്രീരാമൻ,  സി പി ഷിജു,  എം സി രമിൽ   എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാ​ഗതം പറഞ്ഞു.   Read on deshabhimani.com

Related News