വേണം പോയിന്റ് ഓഫ് കോൾ പദവി
കണ്ണൂർ മെട്രോ നഗരങ്ങൾക്കേ വിദേശ വിമാനക്കമ്പനികളുടെ സർവീസ് അനുവദിക്കാൻ കഴിയൂവെന്ന കേന്ദ്രസർക്കാർ നിലപാടാണ് കണ്ണൂർ വിമാനത്താവളത്തിന് വളർച്ചയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സംസ്ഥാന സർക്കാരും കിയാലും ഇടതുപക്ഷ എംപിമാരും തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കേന്ദ്രത്തിന്റെ നിഷേധ നിലപാട് വികസനത്തിന് തടസ്സമാവുകയാണ്. കോവിഡ് കാലത്തും ഹജ്ജ് തീർഥാടക യാത്രാസമയത്തും വിദേശ വിമാനക്കമ്പനികളടക്കമുള്ള വൈഡ് ബോഡി വിമാനങ്ങൾ കണ്ണൂരിലിറങ്ങിയിരുന്നു. മെട്രോ നഗരമല്ലാത്ത ഗോവയിലെ മോപ്പയിലും ബംഗാളിലെ ബാഗ് ദോഗ്രയിലും അന്തമാനിലെ പോർട്ട് ബ്ലെയറിലും സമീപകാലത്താണ് പോയിന്റ് ഓഫ് കോൾ പദവി അനുവദിച്ചത്. 35 കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് ഗോവയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ നൽകിയത്. വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് അനുവദിച്ചാൽ യാത്രക്കാർ വർധിക്കും. നിരക്ക് കുറയ്‌ക്കാനും കഴിയും. ഹജ്ജ് തീർഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്റായി സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുമുണ്ട്. ഹജ്ജ് തീർഥാടകരിൽ 30 ശതമാനവും കണ്ണൂരിൽനിന്നാണ് യാത്ര തിരിക്കുന്നത്. കേരളത്തോടുള്ള അവഗണനയുടെ ഭാഗമായാണ് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്നത്. വിമാനത്താവളവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് യഥാസമയം മറുപടി നൽകാനും കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് 2024 മാർച്ച് 20ന് കേന്ദ്ര സർക്കാരിന് നൽകിയ കത്തിന് ആറുമാസത്തിനുശേഷം നൽകിയ മറുപടിയിൽ മെട്രോ നഗരങ്ങൾക്കേ പോയിന്റ് ഓഫ് കോൾ അനുവദിക്കാനാകൂവെന്ന് ആവർത്തിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ തുടക്കംമുതൽ എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻഡോ എയർ, സിൽക്ക് എയർ തുടങ്ങി ഒട്ടേറെ വിദേശ വിമാനക്കമ്പനികൾ കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഭൂമി അക്വയർ ചെയ്താൽ അനുമതി നൽകാമെന്നായിരുന്നു കേന്ദ്രം ആദ്യം പറഞ്ഞത്. ആവശ്യപ്പെട്ടതിലേറെ ഭൂമി സംസ്ഥാന സർക്കാർ എറ്റെടുത്തുനൽകി. എന്നിട്ടും അനുമതിയുണ്ടായില്ല. 97,000 ചതുരശ്രമീറ്റർ ടെർമിനൽ ഏരിയ വൈഡ് ബോഡി വിമാനങ്ങൾക്ക് സുഗമമായി സർവീസ് നടത്താനുള്ള 3050 മീറ്റർ റൺവേ സൗകര്യം കണ്ണൂരിലുണ്ട്. 97,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ ഏരിയയിൽ ഒരുമണിക്കൂറിൽ 2000 യാത്രക്കാരെ ഉൾക്കൊള്ളാനാകും. 60,000 ടൺ സംഭരണ ശേഷിയുള്ള കാർഗോ കോപ്ലക്‌സ് ചരക്ക് നീക്കം ലക്ഷ്യമിട്ട് വിമാനത്താവളത്തിൽ ഏഴായിരം ചതുരശ്രമീറ്റർ വിസ്തൃതിയും 60,000 ടൺ സംഭരണ ശേഷിയുമുള്ള കാർഗോ കോപ്ലക്സിന്റെ നിർമാണം പൂർത്തിയായി. എയർകാർഗോ ഹബ് എന്ന നിലയിൽ വികസിപ്പിക്കാൻ കഴിയും. എന്നാൽ വിദേശ വിമാന കമ്പനികളുടെ സർവീസിന് അനുമതിയുണ്ടായാലേ വിദേശ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള പഴവും പച്ചക്കറിയും കൈത്തറി ഉൽപ്പന്നങ്ങളുമടക്കം കണ്ണൂരിൽനിന്ന് കയറ്റി അയക്കാനാകൂ. Read on deshabhimani.com