അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ ഒഡിഷ സ്വദേശി അറസ്റ്റിൽ
അഴീക്കോട് അഴീക്കൽ ഹാർബറിന് സമീപം അതിഥിത്തൊഴിലാളിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത് ഒഡിഷ സ്വദേശി മാഗു മാലിക്ക് (45) . പ്രതിയുടെ അറസ്റ്റ് വളപട്ടണം പൊലീസ് രേഖപ്പെടുത്തി. അഴീക്കലിൽ വെച്ച് മദ്യപിക്കുന്നതിനിടെ കൊല്ലപ്പെട്ട രമേശ് ദാസുമായി പ്രതി വാക്കുതർക്കം ഉണ്ടായി. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഇയാൾ രമേശ് ദാസിനെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തുമ്പോൾ ഇയാളുടെ കൂടെ മറ്റൊരാൾ കുടി ഉണ്ടായിരുന്നു. ഇയാൾ മംഗലാപുരത്തേക്ക് കടന്നതായി മാഗു മാലിക്കിനെ ചോദ്യം ചെയ്തപ്പോൾ പൊലീസിന് വിവരം ലഭിച്ചു. കൊലപാതകം നടത്തിയതിന് പിന്നാലെ അഴീക്കലിൽ നിന്നും പ്രതി മംഗലാപുരത്തേക്ക് കടന്നുകളയുകയായിരുന്നു. അഴീക്കലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി അഴീക്കലിൽ ഉണ്ടായിരുന്നതായി പൊലീസ് മനസിലാക്കി. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ മംഗലാപുരത്ത് നിന്ന് മഗു മാലിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുധ്യം ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് വിശദമായി പ്രതിയെ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റസമ്മതം നടത്തി. അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി വിൽപ്പന നടത്തിവരുന്നയാളാണ് മാഗു മാലിക്കെന്ന് പൊലീസ് പറഞ്ഞു. വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷ്, എസ്ഐ ടി എം വിപിൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. Read on deshabhimani.com