കെഎസ്‌യു–- യൂത്ത്‌ കോൺഗ്രസ്‌ അക്രമം എടയന്നൂരിലും എളമ്പാറയിലും സിപിഐ എം ഓഫീസുകൾ തകർത്തു



 മട്ടന്നൂർ  എടയന്നൂരിൽ സിപിഐ എം ഓഫീസുകൾ കെഎസ് യു– യൂത്ത് കോൺഗ്രസ് സംഘം തകർത്തു. ഷുഹൈബ് അനുസ്മരണ റാലിയുടെ മറവിൽ ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു അക്രമം.  എടയന്നൂരിൽനിന്ന് ആരംഭിച്ച പ്രകടനം തെരൂർ–-പാലയോടെത്തിയപ്പോൾ സിപിഐ എം  എടയന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസായ സി സുരേശൻ സ്മാരകവും റെഡ്സ്റ്റാർ ക്ലബ്ബും ആക്രമിക്കുകയായിരുന്നു. കല്ലെറിഞ്ഞും അടിച്ചും ജനൽ ഗ്ലാസുകൾ തകർത്തു.   പ്രകടനം എളമ്പാറയിലെത്തിയപ്പോൾ എ കെ ജി സ്മാര ക്ലബ്ബും ഇ കുമാരൻ മാസ്റ്റർ സ്മാരക മന്ദിരവും ആക്രമിച്ചു. അക്രമത്തിനുശേഷം കൊടികെട്ടിയ വടി ഉപേക്ഷിച്ച് ബസ്സിൽ കയറാൻ ശ്രമിച്ച പയ്യാവൂർ സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  എടയന്നൂരിൽനിന്ന് മട്ടന്നൂരിലേക്ക് നടത്തിയ പ്രകടനം പ്രകോപന മുദ്രാവാക്യങ്ങളുമായാണ് നീങ്ങിയത്.  ഓഫീസുകൾ മന്ത്രി ഇ പി ജയരാജൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ വി ചന്ദ്രബാബു, എം വി സരള തുടങ്ങിയവർ സന്ദർശിച്ചു.  Read on deshabhimani.com

Related News