ചടയമംഗലം ടു എറണാകുളം ഓടിത്തുടങ്ങി

കെഎസ്ആർടിസി ചടയമംഗലം സബ് ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് ആരംഭിച്ച ഫാസ്റ്റ് പാസഞ്ചർ സർവീസ് 
മന്ത്രി ജെ ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്യുന്നു


 ചടയമംഗലം കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് ആരംഭിച്ച ഫാസ്റ്റ് പാസഞ്ചർ ബസ്‌ സർവീസ് മന്ത്രി ജെ ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ, വാർഡ് അംഗങ്ങളായ ശ്രീജകുമാരി, സുനിൽ, പൊതുപ്രവർത്തകരായ ഡി സന്തോഷ്, ജി അജയൻ, ഡിടിഒ ബൈജു, ജനറൽ സിഐ സുരേഷ് എന്നിവർ പങ്കെടുത്തു. രാവിലെ 5.50ന് ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് 6.10ന് കടയ്ക്കലിൽ എത്തും. 6.30ന് കടയ്ക്കൽ നിന്ന് വെള്ളാർവട്ടം, ചടയമംഗലം, ഓയൂർ, കൊട്ടിയം, കൊല്ലം, ആലപ്പുഴ, തോപ്പുംപടി വഴി 12.40ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് രണ്ടിന്‌ തിരിക്കുന്ന ബസ് എട്ടിന്‌ ചടയമംഗലം ഡിപ്പോയിൽ യാത്ര അവസാനിപ്പിക്കും. Read on deshabhimani.com

Related News