പഞ്ചായത്തുകളിൽ 
83 വാർഡുകൾ കൂടി



 കോട്ടയം ജില്ലയിലെ പഞ്ചായത്ത്‌ വാർഡുകളുടെ എണ്ണത്തിൽ വർധന. പുനർനിർണയത്തിലൂടെ 83 വാർഡുകളാണ്‌ വർധിച്ചത്‌. 71 പഞ്ചായത്തുകളാണ്‌ ജില്ലയിലുള്ളത്‌. 11 ബ്ലോക്ക്‌ പഞ്ചായത്തുകളിലായി 11 വാർഡുകളും വർധിച്ചിട്ടുണ്ട്‌. ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകൾ 22 ആയിരുന്നത്‌ 23 ആയി. ഇതോടെ ജില്ലയിലെ ആകെ ത്രിതലപഞ്ചായത്ത്‌ വാർഡുകളുടെ എണ്ണം 1,403 ആയി. പഞ്ചായത്തുകളിൽ 1,223, ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 157, ജില്ലാ പഞ്ചായത്തിൽ 23 എന്നിങ്ങനെയാണ്‌ വാർഡുകൾ. സ്‌ത്രീകൾക്ക്‌ സംവരണം ചെയ്‌തിരിക്കുന്ന സീറ്റുകൾ –- പഞ്ചായത്ത്‌ 626, ബ്ലോക്ക്‌ 79, ജില്ലാ പഞ്ചായത്ത്‌ 12 –- ആകെ 717. പട്ടികജാതി സംവരണം –- പഞ്ചായത്തുകളിൽ 107, ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 14, ജില്ലാപഞ്ചായത്ത്‌ 2 –- ആകെ 123. പട്ടികവർഗ സംവരണം –- പഞ്ചായത്തുകളിൽ 13, ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 2, ജില്ലാ പഞ്ചായത്ത്‌ 0 –- ആകെ 15 Read on deshabhimani.com

Related News