എൻഎച്ച്‌എം യൂണിയൻ പ്രധിഷേധറാലി

നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക്‌ നടത്തിയ പ്രതിഷേധം എൻഎച്ച് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറി നിധിൻ ഉദ്ഘാടനംചെയ്യുന്നു


കൽപ്പറ്റ ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് പ്രതിഷേധ റാലി നടത്തി. ബ്ലോക്ക് പിആർഒ, കൺസൾട്ടന്റ് ബയോമെഡിക്കൽ എൻജിനിയർ എന്നീ തസ്‌തികയിൽ ജോലിചെയ്തിരുന്നവരാണ് 20 ദിവസമായി സമരത്തിലുള്ളത്. വർഷങ്ങളായി ജോലിചെയ്തിരുന്ന ഇവരുടെ കരാർ കാരണമില്ലാതെ റദ്ദാക്കിയെന്നാണ് പരാതി.     സാധാരണ മാർച്ചിൽ തൊഴിലാളികളുടെ കരാർ അവസാനിക്കുമ്പോൾ പുതുക്കി ജോലിയിൽ പ്രവേശിപ്പിക്കുകയാണ്ചെയ്യുക. ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ കരാർ ജൂൺവരെ നീണ്ടു. പുതുക്കിയപ്പോൾ ഇവരുൾപ്പെടെ 11 പേരുടെ കരാർ മൂന്ന് മാസത്തേക്കാണ് പുതുക്കിയത്. പിന്നീട് ഒമ്പതുപേർക്ക് കരാർ നീട്ടിക്കൊടുത്തപ്പോൾ രണ്ടുപേരെ ഒഴിവാക്കി. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. എൻഎച്ച് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറി നിധിൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഡോ. ബിജുല ബാലകൃഷ്ണൻ അധ്യക്ഷയായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ കെ രാജേഷ്,  ഷനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡോ. കെ പി വിപിൻ ഭാസ്കർ സ്വാഗതവും ട്രഷറർ എബി സ്കറിയ നന്ദിയും പറഞ്ഞു.   പടം -        Read on deshabhimani.com

Related News