കുടുക്ക പൊട്ടിച്ചു; ഇത്തവണയും ഭാർഗവൻ ദേശാഭിമാനി വരിക്കാരൻ
വിതുര ഇടിഞ്ഞാറ് പെട്ടിക്കട നടത്തുന്ന ഭാർഗവൻ ദേശാഭിമാനി വായിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി. കടയിൽ ദേശാഭിമാനി വായിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിയപ്പോഴാണ് വാർഷിക വരിക്കാരനാകാൻ തീരുമാനിച്ചത്. കട അടയ്‌ക്കുന്നതിനു മുമ്പ് ദിവസവും ലാഭത്തിന്റെ ചെറിയ ഭാഗം കടയിൽ വച്ചിരിക്കുന്ന കുടുക്കയിലിടും. ദേശാഭിമാനിക്ക് തന്റെ ഹൃദയത്തിലാണ് സ്ഥാനമെന്ന് പാർടി അംഗമായ ഭാർഗവൻ ചേട്ടൻ പറഞ്ഞു. വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി കെ മധു ഏറ്റുവാങ്ങി. സിപിഐ എം വിതുര ഏരിയ കമ്മിറ്റി അംഗം എ എം അൻസാരി പങ്കെടുത്തു. Read on deshabhimani.com