പ്രതിപക്ഷ നേതാവ്‌ സംഘ്‌പരിവാർ ദല്ലാൾ: ഐഎൻഎൽ



ചേലക്കര  പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ സംഘ്‌പരിവാർ ദല്ലാളിനെപ്പോലെയാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌  അഹമ്മദ്‌ ദേവർകോവിൽ എംഎൽഎ വാർത്താസമ്മേളനത്തിൽ  പറഞ്ഞു.       ദേശീയതലത്തിൽ ബിജെപിയും കോൺഗ്രസും രാഷ്‌ട്രീയ ശത്രുക്കളാണെങ്കിലും കേരളത്തിൽ സഖ്യകക്ഷികളെപ്പോലെയാണ്‌ പെരുമാറുന്നത്‌. മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവ്‌  തുടക്കംതൊട്ട്‌  സ്വീകരിച്ച നിലപാട്‌  ഹിന്ദു ഐക്യവേദിയുടെയും കാസയുടെയും ചിന്താഗതിയാണ്‌. ചെറായിയിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ആശങ്ക ദുരീകരിക്കാനല്ല, മറിച്ച്‌  വഖഫ്‌ സ്വത്ത്‌ കൈയേറിയ ഭൂമാഫിയയുടെയും  റിസോർട്ട്‌  ഉടമകളുടെയും ദല്ലാളായിട്ടാണ്‌ സതീശൻ പ്രവർത്തിക്കുന്നതും പരസ്യ പ്രസ്‌താവനകൾ നടത്തുന്നതും.       മുനമ്പത്തേത്‌ വഖഫ്‌ ഭൂമിയല്ലെന്ന ആവർത്തിച്ചുള്ള പ്രസ്‌താവന സതീശന്റെ മനസ്സിലിരിപ്പ്‌ തുറന്നുകാട്ടുന്നു. ഈ വിഷയത്തിൽ മുസ്ലീം ലീഗിന്‌ എന്താണ്‌ പറയാനുള്ളതെന്ന്‌ അറിയാൻ താൽപ്പര്യമുണ്ട്‌.   മുനമ്പം ദേശീയമാധ്യമങ്ങളിൽ ചൂടുള്ള വിവാദമാക്കി മാറ്റിയെടുക്കുന്നതിൽ സംഘ്‌പരിവാരം വിജയിച്ചിട്ടുണ്ടങ്കിൽ അതിന്റെ ക്രഡിറ്റ്‌  സതീശനും കൂടിയുള്ളതാണ്‌.       വഖഫ്‌ ഭേദഗതി നിയമം നിയമം പാസാകുകയാണെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വത്ത്‌ പിടിച്ചെടുക്കലായിരിക്കും രാജ്യത്ത്‌ അരങ്ങേറാൻ പോകുന്നതെന്ന്  ബംഗളൂരുവിൽ ചേർന്ന  ഐഎൻഎൽ ദേശീയ സമിതി യോഗം മുന്നറിയിപ്പ്‌ നൽകിയതാണെന്ന്‌ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. Read on deshabhimani.com

Related News