സമരപ്രഖ്യാപന കൺവൻഷൻ

കേരള ബാങ്ക് ദിനനിക്ഷേപ ഏജന്റുമാരുടെ സംയുക്ത സമരസമിതി നടത്തിയ സമരപ്രഖ്യാപന കൺവൻഷൻ 
എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


  ആലപ്പുഴ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്കിലെ ദിനനിക്ഷേപ ഏജന്റുമാരുടെ സംയുക്ത സമരസമിതി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവൻഷൻ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. 19, 20 തീയതികളിൽ സെക്രട്ടറിയറ്റിന്‌ മുന്നിൽ നടത്തുന്ന രാപകൽസമരത്തിന് മുന്നോടിയായാണ് കൺവൻഷൻ.   സമരസമിതി ചെയർമാൻ എസ് വിശ്വകുമാർ അധ്യക്ഷനായി. എൽഡിസി യൂണിയൻ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി വൈ ജോസ്, കേരള ബാങ്ക് കലക്ഷൻ ഏജന്റ്‌സ് അസോസിയേഷൻ (എഐബിഇഎ) സംസ്ഥാന ജനറൽ സെക്രട്ടറി സി അമൃത ദേവൻ, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, കെബിഇഎഫ് ജില്ലാ സെക്രട്ടറി എച്ച് എച്ച് ബി മോഹനൻ, എൽഡിസി സിഐടിയു ജില്ലാ സെക്രട്ടറി ചന്ദ്രബാബു, കെ സി ജയകുമാർ എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ പി ബി സിജി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News