പെയിൻ ആന്‍ഡ് പാലിയേറ്റീവ് കെയർ വിഭാഗം തുറന്നു
കൊല്ലം എൻ എസ് സഹകരണ ആശുപത്രി ഇന്റർവെൻഷണൽ പെയിൻ ആന്‍ഡ് പാലിയേറ്റീവ് കെയർ വിഭാഗത്തിനു തുടക്കമായി. ഔട്ട് പേഷ്യന്റ്, ഇൻ പേഷ്യന്റ്, ഹോം കെയർ, ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റേഷൻ സൗകര്യങ്ങൾ അടങ്ങിയ സമഗ്ര ക്ലിനിക്കാണ് ആരംഭിച്ചിട്ടുള്ളത്. പാലിയം ഇന്ത്യയുടെ ചെയർമാൻ എം ആർ രാജഗോപാൽ ഉദ്ഘാടനംചെയ്തു. ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി പി ഷിബു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എ മാധവൻപിള്ള, ഭരണസമിതി അംഗങ്ങളായ പി കെ ഷിബു, കെ ഓമനക്കുട്ടൻ, സി ബാൾഡുവിൻ, മെഡിക്കൽ സൂപ്രണ്ട് ടി ആർ ചന്ദ്രമോഹൻ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ വി കെ സുരേഷ് കുമാർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡി ശ്രീകുമാർ, ഡോ. അബ്ദുല്‍ ലത്തീഫ് എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് കെയർ കൺസൾട്ടന്റ് ബി എസ് ഷാജി നന്ദിയും പറഞ്ഞു. Read on deshabhimani.com