ഗുരുദര്‍ശന അവാര്‍ഡ് ഷൗക്കത്തിന്
തൃശൂർ മേത്തല ശ്രീനാരായണ സമാജത്തിന്റെ 28-–ാ മത് ഗുരുദർശന അവാർഡിന് ഷൗക്കത്ത് രചിച്ച ‘ബുദ്ധ: സമ്യക്കായ ജീവിതവീക്ഷണം’ എന്ന കൃതി അർഹമായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ മേത്തല സമാജം ഹാളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. ഇതോടൊപ്പം മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടക്കും. സുനിൽ പി ഇളയിടം ചെയർമാനായ സമിതിയാണ് അവാർഡ് തെരഞ്ഞെടുത്തത്. ജൂറി അംഗം ഡോ. ആദർശ്, സമാജം വൈസ് പ്രസിഡന്റ് എം ബിജുകുമാർ, അമ്പിളി കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com