വിഴിഞ്ഞത്ത് ക്രൂ ചേഞ്ച്

വിഴിഞ്ഞത്തെ ക്രൂ ചേഞ്ചിങ്ങിനിടെ


കോവളം  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രൂ ചേഞ്ച്. എസ്എസ് സ്‌പ്ലിറ്റ് ബാർജ് 5ലെ ജീവനക്കാരുടെ മാറ്റമാണ് വെള്ളിയാഴ്ച വിഴിഞ്ഞത്ത് നടന്നത്. എട്ടുപേർ കപ്പലിൽനിന്ന് ഇറങ്ങുകയും അഞ്ചുപേർ പകരം കയറുകയും ചെയ്തു. വിഴിഞ്ഞം തുറമുഖത്തെ ടഗ്ഗുകളായ എംവി സാഗർ 3, എംവി ജലാശ്വ 5 എന്നിവ സുരക്ഷിതമായ ക്രൂ ചേഞ്ചിനാവശ്യമായ സഹായമൊരുക്കി. സത്യം ഷിപ്പിങ്‌ ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മാനിങ്‌  കമ്പനികളായ എസ്എസ്ആർ മറൈൻ, ഷിപ്പ്ടെക്ക് മറൈൻ എന്നിവരാണ് അംഗങ്ങളെ ക്രമീകരിച്ചത്‌. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ജീവനക്കാരെ മാറ്റുന്നതിന് എഫ്ആർആർഒ അനുമതി നൽകുന്നത് ആദ്യമാണ്.  ഇമിഗ്രേഷൻ ഓഫീസർമാരുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് ജീവനക്കാർ മാറിയത്‌. വെള്ളി രാവിലെ പത്തിന് ആരംഭിച്ച ക്രൂ ചേഞ്ചിങ്‌ നടപടികൾ പകൽ രണ്ടോടെ പൂർത്തിയായി.   നാവികസേനാ കപ്പലെത്തി കോവളം വിഴിഞ്ഞത്ത് നാവികസേനയുടെ കപ്പലായ ഐഎൻഎസ് കൽപ്പേനി എത്തി. അന്താരാഷ്ട്ര തുറമുഖം പൂർത്തിയാകുന്നതിന്റെ മുന്നോടിയായി തീരനിരീക്ഷണം നടത്തുന്നതിനായാണ് കൊച്ചിയിൽനിന്ന്‌ കപ്പൽ എത്തിയത്. ലഫ്. കമാൻഡർ സുനിൽകുമാർ ഗുലാരി ക്യാപ്റ്റനായ കപ്പലിൽ 50 നാവികരുണ്ട്. ജില്ലയിലെ തീരങ്ങളുടെ നിരീക്ഷണശേഷം ശനിയാഴ്ച കപ്പൽ തിരികെ മടങ്ങും. നിരീക്ഷണ ഭാഗമായി എല്ലാ ആഴ്ചയും കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്ന് അധികൃതർ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പർസർ എസ് വിനുലാൽ, അസി.പോർട്ട് കൺസർവേറ്റർ അജീഷ് മണി എന്നിവർ ചേർന്ന് കപ്പലിനെ സ്വീകരിച്ചു.    Read on deshabhimani.com

Related News