ജനവിരുദ്ധ ബജറ്റിനെതിരെ എഫ്എസ്ഇടിഒ സായാഹ്ന ധർണ
വർക്കല/ആറ്റിങ്ങൽ ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ വർക്കല മൈതാനത്തും ആറ്റിങ്ങൽ സിവിൽ സ്റ്റേഷനു മുന്നിലും സായാഹ്നധർണ നടത്തി. ഫെഡറൽ സങ്കൽപ്പങ്ങളെ കടപുഴക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. കേന്ദ്ര ഭരണമുന്നണിയുടെ വാക്കും പ്രവൃത്തിയും തമ്മിൽ വലിയ അന്തരമാണെന്ന് മനസ്സിലാക്കാൻ ബജറ്റിലൂടെ കഴിഞ്ഞു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നപ്പോഴേക്കും ബജറ്റിൽ കേരളത്തിന്റെ അക്കൗണ്ട് പൂട്ടുകയാണുണ്ടായത്. വർക്കല മുനിസിപ്പൽ പാർക്കിൽ നടന്ന സായാഹ്നധർണ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് അശോക് കുമാർ അധ്യക്ഷനായി. എകെപിസിടിഎ വർക്കല ബ്രാഞ്ച് സെക്രട്ടറി ബബിത, കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ് എൻ ലത, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ആറ്റിങ്ങൽ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം പി വി ജിൻരാജ് ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് അരുൺ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എം രഞ്ജിനി, എഫ്എസ്ഇടിഒ ചിറയിൻകീഴ് താലൂക്ക് സെക്രട്ടറി എം രാജേഷ്, കെജിഒഎ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അജയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com