മന്ത്രിമാർ പങ്കെടുക്കുന്ന താലൂക്ക് തല അദാലത്ത് 28 ന് തുടങ്ങും
കാസർകോട് പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാർ പങ്കെടുക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് 28 ആരംഭിക്കും. ജനുവരി ആറ് വരെയാണ് അദാലത്ത്. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകും. 28ന് കാസർകോട്, ജനുവരി മൂന്നിന് ഹൊസ്ദുർഗ്, നാലിന് മഞ്ചേശ്വരം, ആറിന് വെള്ളരിക്കുണ്ട് എന്നിങ്ങനെയാണ് അദാലത്ത്. പരാതികൾ ഡിസംബർ 16 മുതൽ 23 വരെ സ്വീകരിക്കും. പരാതികൾ ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാം. പരാതി നൽകുന്നയാളുടെ പേര്, വിലാസം, ഇമെയിൽ, മൊബൈൽ നമ്പർ, വാട്സ്ആപ്പ് നമ്പർ, ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ച ഓഫീസ്, ഫയൽ നമ്പർ എന്നിവ ഉൾപ്പെടുത്തണം. പരിഗണിക്കുന്ന വിഷയങ്ങൾ ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്ക് വരവ് അതിർത്തി നിർണയം അനധികൃത നിർമാണം ഭൂമി കൈയേറ്റം അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ /ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം /നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി) വയോജന സംരക്ഷണം, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റു ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എപിഎൽ/ ബിപിഎൽ ), ചികിത്സാ ആവശ്യങ്ങൾ, കാർഷികവിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ച പരാതി, തണ്ണീർത്തട സംരക്ഷണം, അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം. Read on deshabhimani.com