അതിഥിത്തൊഴിലാളിയുടെ കൊലപാതകം കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതം
അഴീക്കോട് അഴീക്കലിൽ അതിഥിത്തൊഴിലാളി രമേശ് ദാസിനെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതം. കൊലപാതകം നടത്തിയ മഗു മാലിക്കിനൊപ്പമുണ്ടായിരുന്ന ഒഡിഷ സ്വദേശിയെ കണ്ടെത്താൻ മംഗളൂരു മാൽപ കേന്ദ്രീകരിച്ച് വളപട്ടണം പൊലീസ് അന്വേഷണം നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ വ്യക്തമല്ലാത്ത ദൃശ്യം പതിഞ്ഞിരുന്നു. മംഗളൂരു മാൽപയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ ഇവിടെ എത്തിയതായി മനസിലായി. ഇയാൾ ഫോൺ ഉപയോഗിക്കാത്തതും അന്വേഷണത്തിന് പ്രയാസമുണ്ടാക്കുന്നുണ്ട്. നവംബർ രണ്ടിന് രാവിലെയാണ് ഫിഷറീസ് വകുപ്പിന്റെ നിർമാണത്തിലിരിക്കുന്ന ക്യാന്റീൻ ബ്ലോക്കിൽ ഒഡിഷ സ്വദേശി രമേശ് ദാസിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രമേശ് ദാസും മഗു മാലിക്കും ഒഡിഷ സ്വദേശിയും തമ്മിൽ മദ്യാപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. Read on deshabhimani.com