പിന്നിലല്ല ഇവർ; മുന്നിലാണ്
കണ്ണൂർ ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കാനായി കണ്ണൂർ നോർത്ത് ബിആർസി ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു. പ്രവൃത്തിപരിചയ ശിൽപ്പശാല, നാടൻ കളികൾ, ശിശുസൗഹൃദ ഗെയിമുകൾ, സംഗീത ശിൽപ്പശാല എന്നിവ നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനംചെയ്തു. വിദ്യാകിരണം ജില്ലാ കോ–-ഓർഡിനേറ്റർ കെ സി സുധീർ, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ കെ വി ദീപേഷ് എന്നിവർ സംസാരിച്ചു. ബിആർസി ട്രെയിനർ എം ഉനൈസ് സ്വാഗതം പറഞ്ഞു. പ്രമോദ് അടുത്തില, എം വി പ്രകാശൻ തുടങ്ങിയവർ പരിശീലനം നൽകി. വിവിധ ബിആർസികളിൽ ചലച്ചിത്ര സംവാദ സദസ്സുകൾ, ഡോക്യുമെന്ററി പ്രദർശനം, രാഗലയം സംഗീത സദസ്സുകൾ, കരിയർ ഗൈഡൻസ് ക്ലാസ് എന്നിവയുമുണ്ടായി. Read on deshabhimani.com