എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ എംഎസ്എഫുകാർ ആക്രമിച്ചു
തൃക്കരിപ്പൂർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ എംഎസ്എഫുകാർ മാരകായുധങ്ങളുമായി വളഞ്ഞിട്ട് മർദ്ദിച്ചു. വെള്ളി രാത്രി ഒമ്പരയോടെ കൊയങ്കര മൃഗാശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് കാർത്തിക് രാജീവൻ (21) പി വി വിഷ്ണു (22), പിലിക്കോട് വയലിലെ കെ വി ജിഷ്ണു (25), കെ വി വിഷ്ണു (23) എന്നിവരെയാണ് മർദിച്ചത്. പരിക്കേറ്റ കാർത്തിക് രാജീവൻ, പി വി വിഷ്ണു, കെ വി ജിഷ്ണു എന്നിവർ തൃക്കരിപ്പൂർ താലൂക്കാശുപത്രിയിലും കെ വി വിഷ്ണുവിന്റെ പരിക്ക് സാരമുള്ളതിനാൽ പയ്യന്നൂർ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ എംഎസ്എഫ് പ്രവർത്തകരായ ഉസ്മാൻ പോത്താംകണ്ടം, അബ്ഷർ, സുൽസിൽ എന്നിവർ ഉൾപ്പെടെ കണ്ടാലറിയുന്ന 15 പേർക്കെതിരെ ചന്തേര പൊലീസ് കേസ്സെടുത്തു. പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞയാഴ്ച എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയായാണ് എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് ഉസ്മാൻ പോത്താകണ്ടത്തിന്റെ നേതൃത്വത്തിൽ ഇവരെ മർദ്ദിച്ചത്. എംഎസ്എഫ് അക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി തൃത്വത്തിൽ തൃക്കരിപ്പൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ പ്രണവ് ഉദ്ഘാടനം ചെയ്തു. ആര്യ എം ബാബു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രൻ, ഇമ്മാനുവൽ, അജിത്, മധുരാജ് എന്നിവർ സംസാരിച്ചു. കെ അനുരാഗ് സ്വാഗതം പറഞ്ഞു. Read on deshabhimani.com