കൈത്തറി മേളയിൽ തിരക്കേറി

കാഞ്ഞങ്ങാട്‌ കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയിൽനിന്ന്


കാഞ്ഞങ്ങാട് കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയിൽ തിരക്കേറി.  സാരി, ഷർട്ട്,  മുണ്ട്‌, ലുങ്കി, ബെഡ്ഷീറ്റ്‌ തുടങ്ങിയ വിവിധ തുണിത്തരങ്ങൾക്ക്‌  20 ശതമാനം വിലക്കിഴിവുണ്ട്‌. കാസർകോട്, രാംനഗർ, തൃക്കരിപ്പൂർ, നീലേശ്വരം, മാണിയാട്ട് എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളാണ്  മേളയിലുള്ളത്‌.  വിലക്കുറവിൽ ഗുണമേന്മയുള്ള കൈത്തറി വസ്ത്രങ്ങൾ ലഭിക്കുന്നുവെന്നതാണ് മേളയെ ആകർഷകമാക്കുന്നത്‌. കാസർകോട് സാരിക്ക് 1600  മുതൽ 2500 രൂപ വരെയാണ് വില. വിലക്കിഴിവിൽ 1360  മുതൽ 2125 രൂപക്ക് വരെ ലഭിക്കും. ഭൗമശാസ്‌ത്ര പദവി ലഭിച്ച കാസർകോട് സാരി കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സാരികളിലൊന്നാണ്‌. 2200 രൂപയുടെ കോട്ടൺ സാരി 1760 രൂപയ്ക്കാണ് വിൽപ്പന. 1000 രൂപയുടെ ഡബിൾദോത്തി 200 രൂപ കുറച്ച് വിൽക്കുന്നു. 900 രൂപയുടെ രണ്ടര മീറ്റർ ബെഡ്ഷീറ്റിന് 720 രൂപയാണ്.  425 രൂപയുടെ രണ്ട് മീറ്റർ കളർ ദോത്തിക്ക് 340 രൂപയാണ്. 465 രൂപയുടെ രണ്ട് മീറ്റർ കുപ്പടം വൈറ്റ് ദോത്തി 72 രൂപക്ക് ലഭിക്കും.   Read on deshabhimani.com

Related News